
ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം ഓണ്‍ ജെണ്ടര്‍ അവയര്‍നെസ്സ്
ലിംഗ അവബോധം ലക്ഷ്യമിട്ട് വനിതാ വികസന കോര്‍പ്പറേഷന്‍ നിരവധി പരിപാടികള്‍ നടത്തി വരുന്നു. വനിതകള്‍ക്ക് വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികളും സെമിനാറുകളും സംസ്ഥാന സര്‍ക്കാരിന്‍റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്നു. പ്രശസ്തമായ ദര്‍പ്പണ അക്കാദമിയുമായി സഹകരിച്ച് വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച വീഡിയോ പ്രദര്‍ശന പരിപാടി ലിംഗ ബോധവത്ക്കരണത്തിന് ഒരു മുതല്‍ കൂട്ടാവുകയും ചെയ്തു. പ്രസിദ്ധ നര്‍ത്തകി ഡോ.മല്ലികാ സാരാഭായുടെ നേതൃത്വത്തില്‍ കേരളത്തിലെ 40 ഓളം കോളേജുകളില്‍ ബോധവത്ക്കരണ പരിപാടിയും വീഡിയോ പ്രദര്‍ശനവും നടത്തി. ഇതിനോടനുബന്ധിച്ച് څഉണര്‍ത്തുപ്പാട്ട്چ എന്ന ഒരു ഡോക്യൂമെന്‍ററിയും അവതരിപ്പിക്കുകയുണ്ടായി. 30 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്‍ററിയില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന ലൈംഗിക ചൂഷണം, സൈബര്‍ കുറ്റകൃത്യങ്ങള്‍, മാനസിക സമ്മര്‍ദങ്ങള്‍ എന്നീ വിഷയങ്ങളാണ് പ്രതിപാദിച്ചിരുന്നത്.
വിമന്‍സ് കോളജുകളില്‍ വിമന്‍സ് സെല്‍
കേരളത്തില്‍ വനിത കോളേജുകളില്‍ വനിത വികസന കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ഓരോ വിമന്‍ സെല്‍ ആരംഭിക്കുകയുണ്ടായി. വിമന്‍ സെല്‍ മുഖേന വിദ്യാര്‍ത്ഥിനികള്‍ക്ക് വിവിധ തരത്തിലുള്ള പരിശീലന പരിപാടികള്‍, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, സെമിനാറുകള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവയും നടത്തി വരുന്നു. സാമൂഹിക പ്രാധാന്യം അര്‍ഹിക്കുന്ന മേഖലകളിലേക്ക് പുതുതലമുറയെ ബോധവത്ക്കരിക്കുക എന്ന ഉദ്ദേശത്തോടെ കേരളത്തിലെ 40 വിമന്‍സ് കോളേജുകളില്‍ വിമന്‍ സെല്‍ രൂപീകരിക്കുകയും ഈ കോളേജുകളില്‍ പുതുതലമുറയുടെ ശാക്തീകരണത്തിനായും അവബോധത്തിനായും ഇച്ഛാശക്തി വളര്‍ത്തുന്നതിനുമായും സ്ത്രീ ശാക്തീകരണ പരിപാടികള്‍, സോഫ്റ്റ് സ്കില്‍, ഐ.റ്റി. സ്കില്‍ എന്നിവയില്‍ പരിശീലനം, സെമിനാറുകള്‍, കൈയെഴുത്തു മാസിക പ്രസിദ്ധീകരണം, തെരുവുനാടകം, ജെണ്ടര്‍ ബോധവത്ക്കരണ പരിപാടി, കൂടാതെ മറ്റ് ക്രിയാത്മകമായ പരിപാടികളും വിമന്‍ സെല്‍ വഴി നടത്തി വരുന്നു.



 
 0471-2727668
 9496015015
 head@kswdc.org
 0471-2454585
 9496015015
 0471-2454570
 head@kswdc.org
 info@kswdc.org