പ്രൊഫഷണല്‍ ഗ്രൂമിംഗ് അക്കാഡമി ഫോര്‍ വിമന്‍ – REACH

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ ഉന്നമനത്തിനായി സര്‍ക്കാര്‍ മേഖലയിലുള്ള, ഇന്ത്യയില്‍ തന്നെ ആദ്യത്തെ ഫിനിഷിംഗ് സ്കൂളാണ് REACH-റിസോഴ്സ് എന്‍ഹാന്‍സ്മെന്‍റ് അക്കാഡമി ഫോര്‍ കരിയര്‍ ഹൈറ്റ്സ്. REACHലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങള്‍ക്കുള്ള അംഗീകാരമായി ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനം തുടങ്ങി മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് REACH. പ്ലസ് 2 പാസ്സായ പെണ്‍കുട്ടികള്‍ക്കായി റീച്ച് സര്‍ട്ടിഫിക്കേഷന്‍ കോഴ്സില്‍ പരിശീലനം നല്‍കുകയും, കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്‍റ് അസിസ്റ്റന്‍സ് നല്‍കി വരുകയും ചെയ്യുന്നു. നിലവില്‍ തിരുവനന്തപുരത്തും, കണ്ണൂര്‍ പിലാത്തറയിലുമാണ് റീച്ച് ഉള്ളത്.

1827849