കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സ്ത്രീ ശാക്തീകരണത്തിലും ലിംഗ സമത്വത്തിലും ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഇന്ന് സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം മുന്‍പുള്ളതിനേക്കാള്‍ ഔന്നത്യമുള്ളതാണ്. അതുകൊണ്ടുതന്നെ കെ.എസ്.ഡബ്ലു.ഡി.സി വിവിധ പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുന്നു.
സാങ്കേതിക വിദഗ്ധര്‍ നിറഞ്ഞ ഈ ആധുനിക യുഗത്തിലെ ഏതു പാതയും വെട്ടിപ്പിടിക്കാന്‍ സ്ത്രീയെ പ്രാപ്തരാക്കുകയാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍. അടുത്തിടെ കെ എസ് ഡബ്ലു ഡി സി യും എന്‍.ഐ.ഐ.ടിയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം ഈ ദീര്‍ഘദര്‍ശനത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. ഈ പങ്കാളിത്തം കാര്യക്ഷമതാപുരോഗതി പ്രക്രിയ ഉള്‍പ്പെടെയുള്ള സാങ്കേതികപരവും അല്ലാത്തതുമായ എല്ലാവിധ കഴിവുകളുടെയും ശാക്തീകരണം സുഗമമാക്കും.
2011 ജനുവരി 31 നാണ് കെ.എസ്.ഡബ്ലു.ഡി.സി മാനേജിങ് ഡയറക്ടറായ ശ്രീ.പി.റ്റി.എം സുനീഷും എന്‍.ഐ.ഐ.ടി യുടെ സീനിയര്‍ വൈസ് പ്രസിഡന്റായ ശ്രീ.മനീഷ് മോഹനും അന്നത്തെ ആരോഗ്യ സാമൂഹ്യ ക്ഷേമവകുപ്പു മന്ത്രിയായ ശ്രീമതി പി.കെ ശ്രീമതിയുടെ സാന്നിദ്ധ്യത്തില്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
എന്‍.ഐ.ഐ.ടി യുടെ 6 മാസക്കാലയളവിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, മൂന്നുമാസത്തെ ഫുള്‍ടൈം ക്ലാസ്സുകള്‍ക്കുശേഷം 3 മാസ ഇന്റേണ്‍ഷിപ്പുമുള്‍പ്പെടുന്നതാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളെ കാര്യക്ഷമമാക്കാന്‍ കെല്‍പ്പുള്ള ആക്ഷന്‍പ്ലാനിന്റെ നിര്‍മ്മാണമാണ് ഈ ഉടമ്പടി ലക്ഷ്യം വെക്കുന്നത്. 100% വിജയം ഉറപ്പുവരുത്തുന്ന ഈ പദ്ധതിയില്‍ എന്‍റോള്‍മെന്റിന്റെ സമയത്ത് പ്രൊവിഷണല്‍ അപ്പോയിന്‍മെന്റ് ലെറ്റര്‍ ലഭിക്കുന്നതാണ്.